ഉള്ളിയേരി: അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും മരണത്തിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജ്മെന്റിന്റെയും ഡോക്ടറുടെയും അനാസ്ഥക്കെതിരെ സെപ്റ്റംബർ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിലേക്ക് ബഹുജനമാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും യുവതിയുടെ ഭർത്താവ് വിവേകും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏകരൂൽ ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും ഗർഭസ്ഥശിശുവും കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്. ഹോസ്പിറ്റലിന്റെ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, വനിതാകമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ആക്ഷൻ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര എറാടിയിൽ, വൈസ് പ്രസിഡന്റും കമ്മിറ്റി ജന:കൺവീനറുമായ എം കെ നിഖിൽരാജ്, ബിച്ചു ചിറക്കൽ, ബബിഷ് ഉണ്ണികുളം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.