മോസ്കോ: അമേരിക്ക ഏഷ്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായി റഷ്യൻ ആരോപണം. ഏഷ്യയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കാൻ അമേരിക്ക തായ്‌വാനെ ഉപയോഗിക്കുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു. തായ്‌വാൻ വിഷയത്തിൽ ചൈനയുടെ നിലപാടിനെ പിന്തുണക്കുന്ന നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ മേഖലയിൽ യുഎസ് ഇടപെടലിൻ്റെ ലക്ഷ്യം ചൈനയെ പ്രകോപിപ്പിക്കുകയും സ്വന്തം താൽപ്പര്യങ്ങൾ നടപ്പാക്കാനായി ഏഷ്യയിൽ പ്രതിസന്ധി കുഴപ്പങ്ങളുണ്ടാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യമായി സ്വയം പ്രഖ്യാപിച്ച തായ്‌വാനെ ചൈന സ്വന്തം പ്രദേശമായിട്ടാണ് കാണുന്നത്. തായ്‌വാൻ അസ്തിത്വം ചൈന അംഗീകരിക്കുന്നില്ല. ഔപചാരിക നയതന്ത്ര അംഗീകാരം ഇല്ലെങ്കിലും തായ്‌വാൻ്റെ ഏറ്റവും പ്രധാനപ്പെട്ട സുഹൃദ് രാജ്യവും ആയുധ വിതരണക്കാരനുമാണ് അമേരിക്ക.