പ്രസിഡൻ്റ് എന്ന നിലയിലുള്ള തൻ്റെ അവസാന നാളുകളിൽ, ജോ ബൈഡൻ തൻ്റെ മകൻ ഹണ്ടർ ബൈഡന് ശിക്ഷകളിൽ നിന്ന് ഒരു വിവാദപരമായ മാപ്പ് നൽകി. അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകില്ല എന്ന തൻ്റെ മുൻ പരസ്യ വാഗ്ദാനങ്ങൾ തെറ്റിച്ചാണ് ഈ നീക്കം.
തോക്ക് ആരോപണത്തിൽ ശിക്ഷിക്കപ്പെടുകയും ഫെഡറൽ നികുതി വെട്ടിപ്പിൽ കുറ്റം സമ്മതിക്കുകയും ചെയ്ത മകൻ ഹണ്ടർ ബെെഡന് അധികാരത്തിലെ അവസാന ദിവസങ്ങളിൽ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ മാപ്പ് നൽകി. രണ്ട് വ്യത്യസ്ത ക്രിമിനൽ കേസുകളിൽ ഈ മാസം അവസാനം ശിക്ഷിക്കപ്പെടാനിരുന്ന ഹണ്ടറിന് താൻ മാപ്പ് നൽകിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു.