Thursday, March 5, 2026
No menu items!
Homeവാർത്തകൾഅന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തി

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തി

വാഷിങ്ടണ്‍: രണ്ടാമതും ഭരണത്തിലേറിയതിന് പിന്നാലെ കടുത്ത നടപടികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തി. കോടതിക്ക് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച ട്രംപ് ഉപരോധമേര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു. അമേരിക്കയെയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഐസിസി നടത്തുന്നുവെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. ഐസിസിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

‘ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ഐസിസിയെടുത്ത അടുത്ത കാലത്തെ നടപടികള്‍ അപകടകരമായ മാതൃക സൃഷ്ടിച്ചു. ഐസിസിയുടെ ദുഷിച്ച പെരുമാറ്റം അമേരിക്കയുടെ പരമാധികാരം ലംഘിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സഖ്യകക്ഷികളുടെയും ദേശീയ സുരക്ഷയെയും വിദേശ നയ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്തുന്നു’, ട്രംപ് പറഞ്ഞു. ഐസിസി അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും ഇവര്‍ക്ക് അമേരിക്കയിലെ പ്രവേശനം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐസിസി ഉദ്യേഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അമേരിക്കയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ഐസിസി അന്വേഷണങ്ങള്‍ അന്യായവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments