Tuesday, February 24, 2026
No menu items!
Homeവാർത്തകൾഅന്തരിച്ച ജോണി പങ്കുഴയുടെ സംസ്ക്കാരം ഒക്ടോബർ 3ന്

അന്തരിച്ച ജോണി പങ്കുഴയുടെ സംസ്ക്കാരം ഒക്ടോബർ 3ന്

കുറവിലങ്ങാട്: ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റും ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുറവിലങ്ങാടിൻ്റെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ജോണി പനങ്കുഴ (71) യുടെ സംസ്കാരം 2024 ഒക്ടോബർ 3ന് വ്യാഴാഴ്ച്ച രാവിലെ 9.30 ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

ഒക്ടോബർ 2ന് ബുധനാഴ്ച്ച വൈകുന്നേരം മുതൽ ഭവനത്തിൽ പൊതുദർശനം. ഭാര്യ: റീത്താമ്മ ജോസഫ് ഉമ്മാപറമ്പിൽ (റിട്ട. ടീച്ചർ, ഗവ. എച്ച് എസ്. എസ്. കാണക്കാരി) മക്കൾ: ചിന്തു ജോണി (യു.കെ ), ഗീതു ജോണി ( മാതൃഭൂമി ന്യൂസ്‌ ). മരുമക്കൾ: ഡാനിയ സെബാസ്റ്റ്യൻ കല്യാടിക്കൽ, വയനാട് (യു.കെ.), സിജോ ജോസഫ് കാഞ്ഞിരക്കുഴിയിൽ മരങ്ങോലി (ബ്രിസിനസ്).

കെ എസ് സി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ജോണി പനങ്കുഴ കേരളാ യൂത്ത് ഫ്രണ്ടിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറി ആയും കേരള കർഷക യൂണിയന്റെയും കെ ടി യു സി യുടെയും സംസ്ഥാന സെക്രട്ടറി ആയും കേരളാ കോൺഗ്രസ് (എം) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments