Saturday, August 2, 2025
No menu items!
Homeവാർത്തകൾഅന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന്

അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന്

അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിൻ്റെ ഖബറടക്കം ഇന്ന്.ആലുവ ടൗൺ ജുമാ മസ്‌ജിദിൽ വൈകുന്നേരം 4 മണി മുതൽ അഞ്ചര വരെയുള്ള പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും

. ഇന്നലെ രാത്രിയോടെയാണ് കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പോലീസ്. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments