കുറവിലങ്ങാട്: തൊഴിലുറപ്പു വിപ്ലവം നടപ്പിലാക്കി സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റ് വളർച്ച ഉറപ്പുവരുത്തിയ ഡോ. മൻമോഹൻസിംഗിനെ ഭാരത ജനതയ്ക്ക് മറക്കാനാകില്ലെന്ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി. തൊഴിലുറപ്പു തൊഴിലാളി യൂണിയൻ ഐ.എൻ.റ്റി.യു.സി യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രസിഡൻ്റ്. കെ.പി.സി.സി മെംബർ അഡ്വ. റ്റി.ജോസഫ്, മണ്ഡലം പ്രസിഡന്റ് ബിജു മൂലംങ്കുഴ, അജോ അറയ്ക്കൽ, അസംഘടിത തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ഷാജി പുതിയിടം, മഹിള കോൺഗ്രസ് പ്രസിഡൻ്റ് സിസിലി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ ജിൻസൺ ചെറുമല, മെംബർമാരായ ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, ജോയിസ് അലക്സ്, ലതികാ സാജു, സിബി ഓലിക്കൽ, പി.എൻ.മോഹനൻ, പ്രകാശ് കെ.ടി, ലീലാമ്മ, ഗൗരി, ഓമന, ലൗലി എന്നിവർ അനുശോചിച്ചു.



