മരങ്ങാട്ടുപിള്ളി: സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗത്തിൽ മരങ്ങാട്ടുപിള്ളി സെൻതോമസ് ഹൈസ്കൂളിനെ ഒന്നാമത് എത്തിച്ച മിടുക്കരായ വിദ്യാർത്ഥികളെ എ .കെ. സി സി. മരങ്ങാട്ടുപിള്ളി യൂണിറ്റ് ആദരിച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ബെന്നി തോട്ടപ്പനാൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാദർ ജോസഫ് ഞാറക്കാട്ടിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് എ. കെ. സി. സി. രൂപതാ പ്രസിഡൻറ് ശ്രീ. ഇമ്മാനുവേൽ നിധീരി വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. എകെസിസി യൂണിറ്റ് അംഗങ്ങളും വിദ്യാർത്ഥികളും മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.



