ഗസ്സ സിറ്റി: അനിശ്ചിതത്വങ്ങൾക്കിടയിൽ മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 369 ഫലസ്തീനി തടവുകാർക്ക് പകരമായാണ് മൂന്ന്ബന്ദികളെ മോചിപ്പിച്ചത്. ഖാൻ യൂനുസിൽ സജ്ജമാക്കിയ വേദിയിൽ വെച്ച് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. ഗസ്സ
വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസ് ബന്ദികളെ കൈമാറിയത്.
അതേസമയം, ബന്ദി മോചന വേദി ഹമാസിന്റെ ശക്തി പ്രകടനത്തിന്റെ കൂടി വേദിയായി. മടക്കമുണ്ടെങ്കിൽ ജറുസലേമിലേക്ക് മാത്രമെന്ന് ഹമാസ് വേദിയിൽ ബാനർ ഉയർത്തി. ഇസ്രായേൽ കരാർ വ്യവസ്ഥകൾ ആവശ്യവും ഇസ്രായേൽ അനുവദിച്ചില്ല. അമേരിക്കൻ പിന്തുണയോടെ ഗസ്സയിൽ ഹമാസ് ഭരണം ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങളാണ് ഇസ്രായേൽ ആവിഷ്കരിച്ചു വരുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



