നെടുമങ്ങാട് : ജനപ്രിയ ചലച്ചിത്ര താരമായിരുന്ന അനില്‍ നെടുമങ്ങാടിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്മൃതി സംഗമം സംഘടിപ്പു. നെടുമങ്ങാട് സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പുലിപ്പാറ യൂസഫ് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സോമശേഖരന്‍ നായര്‍, തോട്ടുമുക്ക് പ്രസന്നന്‍, കരകുളം സന്തോഷ്, നൗഷാദ് കായ്പ്പാടി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയന്‍, വെമ്പില്‍ സജി, നെടുമങ്ങാട് എം.നസീര്‍, ഹരി ഫാത്തിമ പുരം, സൈഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



