കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, കുറേ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എം ബി രാജേഷ്.
ആശുപത്രി ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീര്‍ഘ അവധി അനുവദിക്കരുതെന്നും മറ്റെല്ലാ ദീര്‍ഘ അവധികള്‍ റദ്ദാക്കാനും മന്ത്രി തദ്ദേശ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇതുമായി ബന്ധപെട്ട മാനദണ്ഡം തയ്യാറാക്കും. ലീവ് അനുവദിക്കില്ല എന്നല്ല മറിച്ച് ഈ രീതിയിലുള്ള പ്രവര്‍ത്തികള്‍ അനുവദിക്കാന്‍ കഴിയില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.