Tuesday, August 5, 2025
No menu items!
Homeവാർത്തകൾഅനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൌസ്

വാഷിങ്ടൺ: അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൌസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ”ഹ.ഹ.   വൗ.” എന്ന കമന്റോടെ ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

പൌരന്മാരെ ചങ്ങലയിൽ ബന്ധിച്ച് അമേരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ വൈറ്റ് ഹൌസ് പങ്കുവെച്ചത്.  ജനവികാരം മുഖ്യം, അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക്  ട്രംപ് ഭരണകൂടം കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒരു താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും  പാനമ  കനാൽ ഏറ്റെടുക്കുമെന്ന സമ്മർദ്ദം ചെലുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ.  യുഎസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തിൽ തിരിച്ചയയ്ക്കുന്നതിന് നല്കിയ അനുമതി ഇപ്പോൾ പുനപരിശോധിക്കില്ല.  ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. കോസ്റ്റോറിക്കയിൽ ഇറങ്ങുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്ക് മടങ്ങി വരാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments