Thursday, August 7, 2025
No menu items!
Homeവാർത്തകൾഅതി ഭീകരമായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി മനുഷ്യത്വത്തിന്റെ മേല്‍ക്കൂരകള്‍ തീർക്കാൻ മഹാരാഷ്ട്രയിലെ പ്രവാസി...

അതി ഭീകരമായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി മനുഷ്യത്വത്തിന്റെ മേല്‍ക്കൂരകള്‍ തീർക്കാൻ മഹാരാഷ്ട്രയിലെ പ്രവാസി സമൂഹം

വയനാട് ചൂരൽ മല ,മേപ്പാടി പഞ്ചായത്തിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങളിൽ ജീവൻ നഷ്ടപ്പെടുകയും മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങളിലായി അയ്യായിരത്തിലധികം പേരെയുമാണ് ദുരന്തം നേരിട്ട് ബാധിച്ചത്.
അതിദാരുണമായ ഈ ദുരന്തത്തിൽ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടന പ്രവർത്തകർ അനുശോചന യോഗം കൂടി. കടൽതിരകളും കൂറ്റൻ മലകളും പ്രളയവും വെടിമരുന്നുമെല്ലാം ദുരന്തം വിതച്ചിട്ടുണ്ടെങ്കിലും കേരളം ഇന്നേവരെ നേരിട്ടതിൽ ഏറ്റവും ഭീകരമാണ് മരിച്ചവരുടെയും കാണാമറയുത്തുള്ളവരുടെയും കണക്കുകൾ പോലും തിട്ടപ്പെടുത്താനാകാത്ത വയനാട് ദുരന്തം.

മഹാരാഷ്ട്ര മലയാളികളുടെ നേതൃത്വത്തിൽ ജന്മ നാടിന് സാന്ത്വനമായി നടത്തേണ്ട പുനരധിവാസ പ്രവർത്തനങ്ങളുടെ രൂപരേഖ സുരേഷ്‌ കുമാർ ടി.ജി ( ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്റർ ) അവതരിപ്പിച്ചു. വിവിധ ചർച്ചകളുടെ തീരുമാനപ്രകാരം പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നതിന് മഹാരാഷ്ട്ര മലയാളി സമൂഹം ഒറ്റക്കെട്ടായി നിൽക്കുമെന്നും മഹാരാഷ്ട്രയിലെ ഓരോ മേഖലയിൽ നിന്നും സാമ്പത്തികസഹായം സ്വീകരിച്ച് പുനരധിവാസ പദ്ധതികൾക്ക് കേരള സർക്കാർ / ജില്ലാ കളക്ടർ ഓഫീസുമായി കൂടിയാലോചിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം മോഹൻ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി പി.പി അശോകൻ സ്വാഗതം പറഞ്ഞു. ഫെയ്മ മഹാരാഷ്ട്ര യാത്ര സഹായ വേദി സെക്രട്ടറി കെ.വൈ സുധീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജയപ്രകാശ് നായർ , കെ.എസ് വൽസൻ , ശശികുമാർ നായർ ( ATMA, MRPA പ്രസിഡണ്ട് ), ഭാസി വാരിയത്ത്,ശിവപ്രസാദ് കെ. നായർ , ലൈജി വർഗ്ഗീസ്, രജ്ഞിനി നായർ , സുമി ജെൻട്രി , ജോഷി തയ്യിൽ, അനൂപ് പുഷ്പാംഗദൻ , ഡോ.മധുകുമാർ നായർ , ഷൈജു വി.എ, സി.എച്ച് ഗോപാലകൃഷ്ണൻ , സാം വർഗ്ഗീസ്, ഉണ്ണി വി ജോർജ്ജ്, ബാലൻ പണിക്കർ, കെ.പി എസ് നായർ , കബീർ അഹമ്മദ്, രാധകൃഷ്ണൻ പിള്ള , ജോയി പൈനാടത്ത് , മായാദേവി, സജീവൻ എൻ.വി , ബേബി വർഗ്ഗീസ്, രാധാകൃഷ്ണൻ നായർ , രാധാകൃഷ്ണൻ ടി.വി, അനിൽ മാത്യൂ , അരുൺ കൃഷ്ണ, ജിബിൻ ടി,സിമി ഷാജി, ഷീന രാജേഷ്, മഞ്ജു പ്രതാപ് പണിക്കർ തുടങ്ങിയവർ അനുശോചനം അറിയിച്ച് ജന്മനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും സംസാരിച്ചു

ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പ്രസിഡണ്ട് അനു ബി നായർ നന്ദി രേഖപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments