ന്യൂഡൽഹി: അതിഷി മർലേന അരവിന്ദ് കേജ്‌രിവാളിനു പകരം ഡൽഹി മുഖ്യമന്ത്രി പദവിയിലേക്ക്. രാവിലെ 11.30നു നിയമസഭാ കക്ഷി യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
വൈകിട്ടു 4.30ന് കേജ്രിവാൾ ലഫ്.ഗവർണർ വി.കെ. സക്സേനയെ സന്ദർശിച്ച് രാജി നൽകും. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു ജയിലിൽനിന്നു പുറത്തെത്തിയതിനു പിന്നാലെയാണു കേജ്റിവാൾ രാജി പ്രഖ്യാപിച്ചത്.
ഇന്നു ചേര്‍ന്ന എഎപി എം എല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പോര് മുന്നോട്ടുവച്ചത്. പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെയാണ് കെജ്രിവാളിനോട് തന്റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ നിര്‍ദേശിച്ചത്. കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും എഴുന്നേറ്റ് നിന്ന് കൈയടിച്ച് തീരുമാനം അംഗീകരിക്കുകയായിരുന്നു.