Saturday, December 20, 2025
No menu items!
Homeവാർത്തകൾഅതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ആനയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം നീട്ടി

അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ആനയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം നീട്ടി

മലയാറ്റൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യം നീട്ടി. മൂന്നു ദിവസം കൂടി ആനയെ നിരീക്ഷിക്കുമെന്ന് ഡോ അരുൺ സക്കറിയ അറിയിച്ചു. മയക്കുവെടി വെയ്ക്കാൻ ആനയുടെ ആരോഗ്യം മെച്ചപ്പെടണം. സി സി എഫ് പങ്കെടുക്കുന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനത്തിലേക്കെത്തിയത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments