Friday, March 27, 2026
No menu items!
Homeവാർത്തകൾഅതിജീവനത്തിന് കരുത്തേകാൻ കുരുന്നു കൈകൾ

അതിജീവനത്തിന് കരുത്തേകാൻ കുരുന്നു കൈകൾ

മാടക്കത്തറ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ ചെറിയ സമ്പാദ്യം നൽകി മാതൃകയാവുകയാണ് മാടക്കത്തറ വെള്ളാനിശ്ശേരിയിലെ ഗോപുരത്തിങ്കൽ വീട്ടിൽ രാജേഷ് – സൗമ്യ ദമ്പതികളുടെ മക്കളായ ധ്യാനും, ധർഷിക്കും. (ഇരുവരും കൽഡിയൻ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്).

കേരളം ഇത് വരെ കാണാത്ത വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ വാർത്ത ടെലിവിഷനിൽ കണ്ടതിന്റെ ഭാഗമായി അവരെ സഹായിക്കാൻ നമ്മുക്ക് പൈസ നൽകിയാലോ എന്നുള്ള ഒരു ആശയം ധർഷിക്കിനാണ് തോന്നിയത് അവൻ അത് അച്ഛനോടും അമ്മയോടും പറഞ്ഞു. അവന്റെ വളരെനാളത്തെ സ്വപ്നമായ സൈക്കിൾവാങ്ങുന്നതിനായി കുടുക്കയിൽ സൂക്ഷിച്ച പൈസ നൽകാം എന്നാണ് പറഞ്ഞത് അതു കേട്ടപ്പോൾ ചേട്ടൻ ധ്യാൻ തന്റെ കുടുക്കയിലെ പൈസയും നൽകാമെന്ന് അറിയിച്ചു.

ഇവരുടെ ആഗ്രഹം കുടുംബ സുഹൃത്ത് കൂടിയായ മാടക്കത്തറ പഞ്ചായത്ത്‌ ജീവനക്കാരൻ സജയനെ അറിയിക്കുകയും അദ്ദേഹം പഞ്ചായത്ത്‌ ചെയർമാനും വാർഡ് മെമ്പറുമായ പ്രശാന്ത് വഴി ബഹു: റവന്യു ഭാവന നിർമാണ വകുപ്പ്മന്ത്രിയെ ഈ കാര്യം അറിയിക്കുകയും ചെയ്തു. ബഹുമാനപെട്ട മന്ത്രി ശ്രീ.കെ.രാജൻ ഇവരുടെ വീട്ടിലേക്ക് നേരിട്ട്എത്തുകയും സഹായം ഏറ്റുവാങ്ങുകയു ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments