ഇരിട്ടി: മലയാളിയായ അഡ്വ: ബേസില്‍ ജെയ്‌സണ്‍ പ്രവാസി ലീഗല്‍സെല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റു. സുപ്രീം കോടതി അഭിഭാഷകനായ ഇദ്ദേഹം പല മനുഷ്യാവകാശ സംഘടനകളിലും സേവനമനുഷ്ടിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. ലോകത്തെ മിക്ക രാജ്യങ്ങളിലും ചാപ്റ്ററുകളുള്ള പിഎല്‍സിയുടെ ഇന്ത്യയിലെ നാഷണല്‍ കോഓര്‍ഡിനേറ്ററായിട്ടാണ് അഡ്വ: ബേസില്‍ ജെയ്‌സണ്‍ ചുമതലയേറ്റെടുത്തത്. പൂനെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സുപ്രീം കോടതി ജസ്റ്റിസ് അഭയ് എസ് ഓക്ക, അഡ്വ. ഗീത ലുത്ര മുതലായ സീനിയര്‍ അഭിഭാഷകരുടെയും ഓഫീസുകളില്‍ ജോലി ചെയ്ത് നിയമ പരിജ്ഞാനം നേടിയുണ്ട്. ഇരിട്ടി വള്ളിത്തോട് സ്വദേശിയാണ്.