Tuesday, October 28, 2025
No menu items!
Homeവാർത്തകൾഅടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പറക്കാം

അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പറക്കാം

ഇന്ത്യക്കാർക്ക് ഉടൻ തന്നെ റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിഞ്ഞേക്കും. ഇന്ത്യക്കാരായ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഒരു വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് രാജ്യം. ജൂണിൽ റഷ്യയും ഇന്ത്യയും പരസ്പരം വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ഉഭയകക്ഷി കരാർ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിസ ഇല്ലാതെ യാത്രക്കാര്‍ക്ക് റഷ്യ സന്ദർശിക്കാം . വിസ നേടുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ചെലവുകളും ഇല്ലാതാക്കാനും ഇത് വഴി സാധിക്കും. ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലുള്ളവർക്ക് വിസ ഇല്ലാതെ റഷ്യ സന്ദർശിക്കാം. ഇത് വിജയമായതോടെയാണ് ഇന്ത്യക്കാർക്കും ഈ സൗകര്യം  റഷ്യ  ഒരുക്കുന്നത്. 2023 ഓഗസ്റ്റ് മുതൽ, റഷ്യയിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് ഇ-വിസകൾ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം റഷ്യ ഏറ്റവും കൂടുതൽ ഇ-വിസകൾ അനുവദിച്ച അഞ്ച് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. 9,500 ഇ-വിസകൾ റഷ്യ അനുവദിച്ചിരുന്നു. 

റഷ്യയിലേക്ക് നിലവിൽ യാത്ര ചെയ്യുന്നതിനികം താമസിക്കുന്നതിനും ഇന്ത്യൻ പൗരന്മാർക്ക് റഷ്യൻ എംബസി നൽകുന്ന വിസ ആവശ്യമാണ്. ഈ വര്‍ഷം 60,000-ത്തിലധികം ഇന്ത്യക്കാർ  ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മോസ്കോ സന്ദര്‍ശിച്ചതായാണ് കണക്കുകള്‍. ഇതോടെ റഷ്യയിലെ വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനം ഇന്ത്യ നേടി. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്. റഷ്യയിലേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ചിലത് വിനോദം, സാംസ്കാരികം, ബിസിനസ്സ് എന്നിവയാണ്. ജോലിക്കും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള ഇന്ത്യക്കാരായ യാത്രക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍, ബിസിനസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍  ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments