കോട്ടയം: മികച്ച യുവജന സംഘാടകനും വിജയപുരം രൂപത കെ.സി.വൈ.എം പ്രസിഡന്റുമായ അജിത്ത് അൽഫോൻസിന് ബ്രദർ റോക്കി പാലക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന ബ്രദർ റോക്കി പാലക്കൽ സേവന ശ്രേഷ്ഠ പുരസ്കാരം ചാണ്ടി ഉമ്മൻ എം എൽ എ സമ്മാനിക്കും. യുവജന ശുശ്രൂഷ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അജിത്തിന് 2025 ഒക്ടോബർ 26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ഗുഡ് ഷെപ്പേർഡ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബ്രദർ റോക്കി പാലക്കൽ അനുസ്മരണ ചടങ്ങിലാണ് പുരസ്കാര സമർപ്പണം. മത- രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ആർട്സൺ പൊതി അറിയിച്ചു.



