ഒക്ടോബർ 18, 19 തീയതികളിലായി ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ [AlKS] ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ഒക്ടോബർ 10ന് പതാകദിനം അഖിലേന്ത്യാ കിസാൻ സഭ തിരുവില്ലാമല മേഖലാ കമ്മിറ്റി ആചരിച്ചു. കിസാൻ സഭ തിരുവല്ലാമല മേഖല പ്രസിഡൻറ് സ: രാജേന്ദ്രന്റെ നേതൃത്വത്തിൽ അഖിലേന്ത്യ കിസാൻസഭ മണ്ഡലം കമ്മിറ്റി സെക്രട്ടറി സ: കെ ആർ സത്യൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ: സുരേഷ് ബാബു, രാധാകൃഷ്ണൻ ,AIYF മേഖല കമ്മറ്റി സെക്രട്ടറി സ: ബിജു മേച്ചിറ ,മലവട്ടം ബ്രാഞ്ച് അസിസ്റ്റൻറ് സെക്രട്ടറി മോഹനൻ, ചിത്രഭാനു ,സുബ്രഹ്മണ്യൻ, മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു.