Sunday, March 22, 2026
No menu items!
Homeവാർത്തകൾഅക്ഷരക്കിളിക്കൂട്ടിൽ പുസ്തകങ്ങൾ വയ്ക്കാം; തൃശ്ശൂർ മ്യൂസിയം മൃഗശാലയിൽ അക്ഷര സഞ്ചി

അക്ഷരക്കിളിക്കൂട്ടിൽ പുസ്തകങ്ങൾ വയ്ക്കാം; തൃശ്ശൂർ മ്യൂസിയം മൃഗശാലയിൽ അക്ഷര സഞ്ചി

തൃശ്ശൂർ: അക്ഷര സഞ്ചി നിങ്ങൾ എഴുതിയ പുസ്തകങ്ങൾ ഒട്ടേറെ പേർക്ക് വായിക്കാൻ വേദി ഉണ്ടാക്കുന്നു തൃശ്ശൂരിലെ ചെമ്പുക്കാവിലുള്ള മ്യൂസിയം മൃഗശാലയിൽ 2024 കേരളപ്പിറവിയോട് അനുബന്ധിച്ച് ഒരുക്കുന്നു. അക്ഷര സഞ്ചിയിലേക്ക് നിങ്ങൾ എഴുതിയ പുസ്തകങ്ങൾ സംഭാവന ചെയ്യാം. പുസ്തകങ്ങൾ ഒട്ടേറെ വായിക്കാൻ അവസരം ഒരുക്കും മറ്റുള്ളവർ വായിക്കണമെന്ന് ആഗ്രഹിക്കുന്ന ചില പുസ്തകങ്ങൾ നിങ്ങളെ അത്രയധികം സ്വാധീനിച്ച പുസ്തകങ്ങളും അക്ഷരസഞ്ചിയിലേക്ക് നൽകാം. നിങ്ങൾ എഴുതിയതോ വായിച്ചതോ ആയ പുസ്തകങ്ങൾ പലർക്കും അനുഭവവേദ്യമാകട്ടെ. പുസ്തകങ്ങൾ പ്രത്യേകം ഒരുക്കുന്ന അക്ഷരക്കൂട്ടിൽ ശേഖരിച്ച് സന്ദർശകർ ഉൾപ്പെടെ എല്ലാവർക്കും വായിക്കുവാനുള്ള സംവിധാനം സജ്ജമാകുന്നു. ഇൻഫർമേഷൻ കൗണ്ടറിന് സമീപം വായന കളരി ഒരുക്കിയിരിക്കുന്നു. സമകാലിക വർത്തമാനപത്രം ഉൾപ്പെടെയുള്ള അനുകാലിക പ്രസിദ്ധീകങ്ങൾ വായിക്കാം. നവംബർ ഒന്നിന് ഭാഷാ പ്രതിജ്ഞ അക്ഷര വിളംബര ഘോഷയാത്ര സെമിനാർ പുത്തൂർ അന്തര നയിക്കുന്ന മലയാളത്തനിമയുള്ള ഗാനമേള, മലയാള ഭാഷാപ്രയോഗങ്ങൾ പ്രാദേശികതലത്തിൽ എന്ന സെമിനാറും സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments