തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും വസ്തു വകകള്‍ക്കും കൃഷിക്കും സൈ്വര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാനായി അംഗീകാരമുള്ള ഷൂട്ടര്‍മാര്‍ക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഓണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്‌കരിക്കുന്നതിനായി 2000 രൂപ ചെലവഴിക്കാം.
പന്നികളെ കൊലപ്പെട്ടുത്താന്‍ അംഗീകൃത ഷൂട്ടര്‍മാര്‍രെയാണ് പഞ്ചായത്തുകള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്‌കരിക്കുന്നതിനുള്ള തുകയും ഷൂട്ടര്‍മാര്‍ക്കുള്ള ഓണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്നാണ് നല്‍കി പോന്നിരുന്നത്. ഇത് പഞ്ചായത്തുകള്‍ക്ക് അധിക ബാധ്യത വരുത്തിയിരുന്നു. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘര്‍ഷം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തരം പ്രതിരോധ നടപടികള്‍ക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.