ബംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് 11 വയസ്സുകാരൻ മരിച്ചു. ഹാസൻ ആലൂർ ചന്നപുര സ്വദേശി പുനീത് -കാവ്യശ്രീ ദമ്ബതികളുടെ മകൻ സ്നേഹിത് ആണ് മരിച്ചത്. ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സംഭവദിവസം സഹോദരനൊപ്പം സ്കൂളില്‍നിന്ന് നേരത്തെ മടങ്ങിയ ബാലൻ, വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും സി.പി.ആർ നല്‍കിയെങ്കിലും ജീവൻ നിലനിർത്താനായില്ല. തുടർന്ന് ആലൂർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവ് പുനീത് ഏതാനും വർഷം മുമ്ബാണ് മരിച്ചത്. അമ്മ കാവ്യശ്രീയാണ് ജോലിയെടുത്ത് കുടുംബം നോക്കുന്നത്.