ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ സർവേ ഫലം. സംസ്ഥാനത്ത് ഒരു പതിറ്റാണ്ട് കാലത്തേ ബിജെപി ഭരണം അവസാനിപ്പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് സർവേ പറയുന്നത്.
സർവേയില്‍ 57 മുതല്‍ 61 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ഇത് സംസ്ഥാനത്തെ കേവല ഭൂരിപക്ഷത്തിന് മുകളിലാണ്. 90 സീറ്റുകള്‍ മാത്രമുള്ള ഹരിയാനയില്‍ 46 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം കടക്കുമെന്നതാണ് പ്രത്യേകത. നിലവിലെ സർവേ ഫലം ഈ ഭൂരിപക്ഷം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഹരിയാനയിലെ പ്രബല കക്ഷിയായ ജെജെപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നിർണായക ശക്തിയായി മാറിയവരാണ് ജെജെപി. എന്നാല്‍ ഇക്കുറി അവർക്ക് ആ കുതിപ്പ് തുടരാൻ കഴിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐഎൻഎല്‍ഡിയും പിന്നിലേക്ക് പോവുമെന്നാണ് സൂചന.