ചെങ്ങമനാട്: എതിർക്കുന്നവരെ ചേർത്തു നിർത്തുവാൻ ശ്രമിച്ച മഹത് വ്യക്തിയാണ് ഗുരുദേവനെന്ന് സുനിൽ. പി. ഇളയിടം
ശ്രീമൂലനഗരം ഗ്രന്ഥശാലാ മേഖലാ സമിതി സർവ്വമത സമ്മേളനത്തിൻ്റെ ശതാബ്ദി അനുസ്മരണ യോഗത്തിൽ
മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു. ജനറൽ കൺവീനർ
കബീർ മേത്തർ ആമുഖ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ വി .എൻ . ബാബുരാജ് അദ്ധ്യക്ഷനായ യോഗം
ചേർത്തല വിശ്വഗാജി മഠം സെക്രട്ടറി. സ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്തു.
പി. തമ്പാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, അഡ്വ. വി കെ ഷാജി, കെ. വി. ദേവസിക്കുട്ടി, മീനാ വേലായുധൻ, വിനോദ് കൈരളി എന്നിവർ സംസാരിച്ചു.



