Friday, February 20, 2026
No menu items!
Homeവാർത്തകൾസർവീസ് സഹകരണ ബാങ്കുകളിൽ ജോലി നേടാം; അവസാന തീയതി ഓ​ഗസ്റ്റ് 31

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി നേടാം; അവസാന തീയതി ഓ​ഗസ്റ്റ് 31

കേരളത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകളിലെ നിരവധി തസ്തികയിലേക്ക് നിയമനം നടത്തുന്നു. സഹകരണ ബാങ്ക് പരീക്ഷ ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റിനുള്ള അപേക്ഷ ഓ​ഗസ്റ്റ് 31ന് മുൻപ് നൽകണം. ക്ലർക്ക്, കാഷ്യർ, ഡാറ്റ എൻട്രി ഓ​പ​റേ​റ്റ​ർ, ടെെപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
പത്താം ക്ലാസ്, ഡി​ഗ്രി, ഡിപ്ലോമ എന്നി യോ​ഗ്യതുള്ളവർക്ക് അപേക്ഷ നൽകാം. 18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ​രീ​ക്ഷാ​ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ/​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക്‍ലി​സ്റ്റി​ൽ​നി​ന്ന് നേ​രി​ട്ട് നി​യ​മ​നം ന​ൽ​കും.
താൽപര്യമുള്ള ഉദ്യോ​ഗാർഥികൾ കേരള സർവീസ് സഹകരണ ബോർഡിന്റെ വെബ്സെെറ്റായ www.keralacseb.kerala.gov.in സന്ദർശിക്കുക. വിശദമായ പ്രോസ്പെക്ടസും, അപേക്ഷ വിവരങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments