മലയിന്‍കീഴ് [തിരുവനന്തപുരം] : സ്വാമി വിവേകാനന്ദ കര്‍മ്മശ്രേഷ്ഠ
പുരസ്ക്കാരം മാധ്യമപ്രവര്ത്തകന് ശിവാകൈലാസിന്. വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം ന്യൂസ് മീഡിയ ഏര്പ്പെടുത്തിയയാണ് 2024-ലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള സ്വാമി വിവേകാനന്ദ കര്‍മ്മശ്രഷ്ഠ പുരസ്ക്കാരം നല്‍കുന്നത്. അശരണരുടെ കണ്ണീരൊപ്പുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ലേഖനങ്ങളാണ് ശിവാകൈലാസിനെ പുരസ്ക്കാരത്തിന് പരിഗണിക്കാന്‍ ഇടയാക്കിയതെന്ന് ജൂറി കമ്മറ്റി അറിയിച്ചു. ശനിയാഴ്ച രാവിലെ 11-ന് പ്രസ് ക്ലബ് ഹാളില്‍ മുന്‍ നിയമസഭ സ്പീക്കര്‍ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വച്ച് ആദ്ധ്യാത്മിക, സാംസ്ക്കാരിക പ്രവര്ത്തകന് രാഹുല്‍ ഈശ്വര്‍ പുരസ്ക്കാരം സമ്മാനിക്കും.
13-വര്‍ഷമായി മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യമാണ് ശിവാകൈലാസ്. അറിയപ്പെടാത്ത നിരവധി പ്രതിഭകളെയാണ് ശിവാകൈലാസ് തന്റെ തൂലികയിലൂടെ എഴുതി പുറംലോകത്തെ അറിയിച്ചത്. ദേശീയ, അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ ഉള്‍പ്പടെ 109-മാധ്യമ പുരസ്ക്കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ലഭിക്കുന്ന 110-മത്തെ പുരസ്ക്കാരമാണിത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയാണ് ശിവാകൈലാസ്. ഭാര്യ ബിന്ദു. മക്കള്‍: അഭിരാമി ബി.എസ്, അരുന്ധതി ബി.എസ്. മരുമകന്: വിഷ്ണു.റ്റി.പി.