Sunday, March 22, 2026
No menu items!
Homeവാർത്തകൾസ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു

സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിചേരും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. മന്ത്രിമാർ വിവിധ ജില്ലകളിൽ ദേശീയ പതാക ഉയർത്തും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments