ചെങ്ങമനാട്: കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ച്താ ഹീ സേവ ക്യമ്പയിൻ്റെ ഭാഗമായി നെഹറു യുവകേന്ദ്രയും കിസാൻ സർവീസ് സൊസൈറ്റി യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ കൊച്ചറ 48 നമ്പർ അംങ്കനവാടിയും പരിസരവും ശുചികരണം നടത്തി. വണ്ടൻമേട് പഞ്ചായത്തിൽ കിസാൻ സർവീസ് സൊസൈറ്റി യൂത്ത് വിങ്ങിന്റെ സ്വച്ഛത ഹി സേവ ക്ളീനിംഗ് പരിപാടി വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനങ്കേരിയിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് മാടപ്പള്ളി, വണ്ടൻമേട് ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മി S, പാലിയേറ്റീവ് കെയർ യുണിറ്റ് പുറ്റടി സിസ്റ്റർ ബിനു, കെ എസ് എസ് വനിതാ വിംങ്ങ് പ്രസിഡൻ്റ് ജാൻസി റെജി , ബ്ലെസ്സൻ ബിജു തുടങ്ങിയവർ ആശംസകൾ നേർന്നു.
കിസാൻ സർവ്വിസ് സോസൈറ്റി പ്രസിഡൻ്റ് മോൻസി ബേബി മാലിന്യമുക്ത പ്രതിഞ്ജ ചൊല്ലി കൊടുത്തൂ.



