Monday, December 22, 2025
No menu items!
HomeCareer / job vacancyസൈനിക് സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സൈനിക് സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഡൽഹി: 2025-26 വർഷത്തിൽ സൈനിക് സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്, ഒൻപതാം ക്ലാസ് പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചത്. ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് പരീക്ഷയിലൂടെയാണ് (എഐഎസ്എസ്ഇഇ) പ്രവേശനം.

ജനുവരി 13-നകം ഔദ്യോഗിക വെബ്‌സൈറ്റായ aissee2025.ntaonline.in-ൽ രജിസ്‌ട്രേഷൻ ചെയ്യാം. ആറാം ക്ലാസ് പ്രവേശനത്തിന് 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 13നും 15നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന സമയത്ത് എട്ടാം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം. ജനറൽ, ഒബിസി (എൻസിഎൽ), ഡിഫൻസ്, എക്‌സ്-സർവീസ്‌മെൻ വിഭാഗത്തിന് 800 രൂപയാണ്. എസ്‌സി, എസ്‌ടി വിഭാഗത്തിന് 650 രൂപയും. എൻട്രൻസ് പരീക്ഷയുടെ തിയ്യതി പിന്നീട് അറിയിക്കും. കേരളത്തിൽ കോഴിക്കോട്, കോട്ടയം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments