Monday, February 16, 2026
No menu items!
Homeവാർത്തകൾസുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തുക

സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തുക

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത് ചരിത്രം കുറിക്കാനൊരുങ്ങി സുനിത വില്യംസ്. സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തുക. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോ മീറ്റർ ഉയരത്തിൽ നിന്ന് സുനിത വോട്ട് ചെയ്യും. നാസയുടെ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്ന ഒരു ബിൽ ടെക്സസ് നിയമസഭ മുമ്പ് പാസാക്കിയിരുന്നു.

സുനിത വില്യംസ് വിദേശ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരൻമാർ വോട്ട് രേഖപ്പെടുത്തുന്നതിന് സമാനമായ നടപടിക്രമങ്ങൾ പിന്തുടരും. നേരിട്ട് ഹാജാരാകാൻ സാധിക്കാത്തതിനാൽ സുനിത ആദ്യം ഒരു ഫെഡറൽ പോസ്റ്റ് കാർഡ് അപേക്ഷ പൂർത്തിയാക്കും. ഇത് ലഭിച്ചു കഴി‍ഞ്ഞാൽ, ഐഎസ്എസ് കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഇലക്ട്രോണിക് ബാലറ്റ് പൂരിപ്പിക്കും. ‌നാസയുടെ അത്യാധുനിക സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് വോട്ടിംഗ് പ്രക്രിയ പുരോ​ഗമിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments