പേയാട്: ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) പേയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പേയാട് ജങ്ഷനില്‍ പച്ചക്കറി വിപണനമേള സംഘടിപ്പിച്ചു. വ്യാപാരികള്‍, കര്‍ഷകര്‍, ഓട്ടോയിലെ യാത്രക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് പച്ചക്കറി, പൊതിച്ചോറ്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ശേഖരിച്ചത്.
സി.ഐ.ടി. യു ജില്ലാ കമ്മിറ്റി അംഗം വി.എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.രാജേഷ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എസ്.രതീഷ്, ആര്.വിശാഖ്. യൂണിയന് ഏര്യ സെക്രട്ടറി വി. രതീഷ്കുമാര്‍, സി.പി.എം എര്യ കമ്മറ്റി അംഗം എ.എം.ഷാഹി, ലോക്കല്‍ കമ്മറ്റി സെക്രട്ടറി ദീപേഷ്, ബോക്ക് അംഗം ആര്.ബി.ബിജുദാസ്, യൂണിയന് ജില്ലാ കമ്മറ്റി അംഗങ്ങളായ എം.ജെ.സാദിഖ്, എം.ബാബു, ചൊവ്വള്ളൂര്‍ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളുടെ ഒരു ദിവസത്തെ യാത്രക്കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.



