കരുനാഗപ്പള്ളി: സി. എസ്സ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ പുരസ്ക്കാര ചടങ്ങ് നാളെ വൈകിട്ട് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സി. എസ്സ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരി നിഷാ അനിൽകുമാറിൻ്റെ “അവധൂതരുടെ അടയാളങ്ങൾ ” എന്ന നോവലിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് നാളെ വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ അഡ്വ. രാജൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൻ്റെ ഉത്ഘട്നം മുൻമന്ത്രി ശ്രീ ജി. സുധാകരൻ നിർവ്വഹിക്കും.
പുരസ്ക്കാരസമർപ്പണം എം.എൽ. എ ശ്രീ. സി.ആർ മഹേഷും , പ്രശസ്തിപത്ര പാരായണം പ്രശസ്ത കവി ഇടക്കുളങ്ങര ഗോപനും പ്രശസ്തിപത്ര സമർപ്പണം മുനിസിപ്പൽ ചെയർമാൻ ശ്രീ. കോട്ടയിൽ രാജുവും നിർവ്വഹിക്കുന്ന ചടങ്ങിൽ പുസ്തക പരിചയപ്പെടുത്തൽ ഡോ. സി ഉണ്ണികൃഷ്ണനാണ്. പ്രൗഡഗംഭീരമായ ഈ ചടങ്ങിൽ സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേരും. അവാർഡ് സ്വീകരിച്ചുക്കൊണ്ടുള്ള പ്രതിസ്പന്ദം പുരസ്ക്കാര ജേതാവ് ശ്രീമതി നിഷ അനിൽകുമാർ, ഈ സമ്മേളനത്തിന് ശ്രീമതി സജിത നായർ നന്ദി പറയും.



