കാട്ടാക്കട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിലെ 12 മേഖലകളില്‍ ആരംഭിക്കുന്ന സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കുറ്റിച്ചലിലെ കോട്ടൂര്‍ ഗീതാഞ്ജലി ഗ്രന്ഥശാലയില്‍ നടന്നു. അയ്യന്‍കാളി ദിനത്തില്‍ നടന്ന പരിപാടി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, വൈസ് പ്രസിഡന്റ് എസ്.രതിക, ബ്ലോക്ക് അംഗം വി.രമേഷ്, ബി.നാഗപ്പന്, രശ്മി,
അരുണ്‍ രവി, ഡോ.വി.എസ്. ജയകുമാര്‍, അനീഷ്, ശിവനാരായണപിള്ള, കോട്ടൂര്‍ ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.