കുമരകം: സംസ്ഥാന ആയുഷ് വകുപ്പിൻ്റെയും, പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും കുമരകം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .
13.11.2024 (ബുധനാഴ്ച) രാവിലെ 9മണി മുതൽ 1മണി കൃഷ്ണ വിലാസം തോപ്പിൽ നഗർ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുക. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. ജി.എ.ഡി. കുമരകം മെഡിക്കൽ ഓഫീസർ ഡോ.തോമസ് കോശി ചടങ്ങിന് സ്വാഗതം ആശംസിക്കും. ആയൂർവേദ ക്യാമ്പ് ഡോക്ടർമാരായ
ഡോ.തോമസ് കോശി, ഡോ.സൗമ്യ ആർ, ഡോ.അനുപമ പരപ്പുർ എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ രക്തപരിശോധന, ബോധവൽക്കരണക്ലാസ്, യോഗ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. യോഗ ക്ലാസ്സ് നയിക്കുന്നത് തേജസ് കെ.എസ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ ചടങ്ങിന് ആശംസകൾ അർപ്പിച്ചു പ്രസംഗിക്കും.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
RELATED ARTICLES