Sunday, February 15, 2026
No menu items!
Homeവാർത്തകൾസവാള വിലവർധനവിനെതിരെ കെ എച്ച് ആർ എ പ്രതിഷേധം

സവാള വിലവർധനവിനെതിരെ കെ എച്ച് ആർ എ പ്രതിഷേധം

കായംകുളം: വർധിച്ചു വരുന്ന സവാള വില വർദ്ധനവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സൗജന്യ സവാള വിതരണം നടത്തി പ്രതിഷേധം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റ് കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ചെറുകിട ഹോട്ടൽ ഉടമകൾക്ക് സൗജന്യമായി സവാള വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി നാസർ പി താജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിലും, പാചകവാതക വില വർദ്ധനവിലും പൊതു വിപണി നിയന്ത്രിക്കാൻ സർക്കാരിന്കഴിയാത്ത സാഹചര്യത്തിലും ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. കായംകുളം യൂണിറ്റ് പ്രസിഡന്റ് എസ് കെ നസീർ അധ്യക്ഷത വഹിച്ചു. വി മുരളീധരൻ,സൈഫുദ്ദീൻ മാർവെൽ, രമേശ് ആര്യാസ്, കബീർ റഹ്മാനിയ, രാജേഷ് പടിപ്പുര, നൗഷാദ് മാങ്കാംകുഴി, സത്താർ, ബദറുദ്ദീൻ, ശ്രീഹരി, പ്രവീൺ മഞ്ജിമ, വിജയകുമാർ, ബോസ്,താഹാകുട്ടി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments