ചെങ്ങമനാട്: എറണാകുളം ജില്ലയിലെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മഞ്ഞപ്ര ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. കാലടി ശ്രീ ശങ്കരാ കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സ് പഞ്ചായത്തിലെ കുടുംബശ്രീയുടെ സഹകരണത്തോടെ 14 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരെ കണ്ടെത്തി അവരിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി പഠിപ്പിച്ചാണ് ഈ നേട്ടം കൈവരിക്കാൻ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിനായത്.
വൈസ് പ്രസിഡണ്ട് ബിനോയ് ഇടശ്ശേരി അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വത്സലകുമാരി വേണു സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. മെമ്പർമാരായ അൽഫോൻസാ ഷാജൻ, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്, സെക്രട്ടറി പി.പി രാജേഷ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു പോൾ , ബിപി ആർസി തീം മാറ്റിക് എക്സ്പെർട്ട് റാബി കൃഷ്ണ ഒ.ആർ എന്നിവർ ആശംസകൾ നേർന്നു. ശ്രീശങ്കര കോളേജ് എൻഎസ്എസ് വളണ്ടിയേഴ്സ് ടീമിനെ യോഗത്തിൽ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷ സൗമിനി ശശീന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എം എസ് സുനിൽ നന്ദി പറഞ്ഞു.



