തിരുവനന്തപുരം: അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി മെട്രോ മാൻ ഇ ശ്രീധരൻ. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരൻ മുന്നോട്ട് വെക്കുന്നത്. തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് പുതിയ റിപ്പോർട്ട്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡൽ ഇ ശ്രീധരൻ നിർദേശിക്കുന്നത്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് 54000 കോടി രൂപയാണ്.
അതേസമയം, ആർആർടിഎസ് നിരക്കിനേക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദൽ. പുതുക്കിയ റിപ്പോർട്ട് മെട്രോ മാൻ ഇന്ന് പുറത്തിറക്കും. കേന്ദ്രത്തിന്റ വാക്കാൽ അനുമതിയിൽ റിപ്പോർട്ടുമായി ഡിഎംആർസി മുന്നോട്ട് വരികയാണ്. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കാനാണ് തീരുമാനം



