തിരുവല്ല: മലങ്കര കത്തോലിക്ക സഭ തിരുവല്ലരൂപതാധ്യക്ഷ
ൻ ആയിരുന്ന സഖറിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ 47-ാം മത് ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 27, 28 തീയതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രലിൽ നടത്തപ്പെടും.
27 ന് വൈകുന്നേരം 4.30 ന് മാത്യ ഇടവകയായ തിരുമൂലപുരം സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നിന്നും തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പോലീത്തൻ കത്തിഡ്രലിലെ കബറിങ്കലേക്ക് പദയാത്ര തുടർന്ന് സന്ധ്യാപ്രാർത്ഥനയും ധൂപപ്രാർത്ഥനയും.
28 ന് രാവിലെ 6.30 ന് മൂവാറ്റുപുഴ മുൻ രൂപതാധ്യക്ഷൻ ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാന ,കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പും നടത്തപ്പെടും.