Monday, February 16, 2026
No menu items!
Homeവാർത്തകൾസംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കും; തൃശൂർ സഹോദയ മുന്നിൽ

സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കും; തൃശൂർ സഹോദയ മുന്നിൽ

കോട്ടയം: മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിൽ തൃശൂർ സഹോദയ മുന്നിൽ. 898 പോയിന്റ് നേടിയാണ് തൃശൂർ സഹോദയ മുന്നേറ്റം തുടരുന്നത്. 867 പോയിന്റുമായി മലബാർ സഹോദയ തൊട്ടു പിന്നിലുണ്ട്. 845 പോയിന്റുമായി കൊച്ചി സഹോദയയും, 836 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയും മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്. 835 പോയിന്റ് നേടിയ തൃശൂർ സെൻട്രൽ സഹോദയ ആണ് അഞ്ചാം സ്ഥാനത്ത്. മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് സ്‌കൂളാണ് സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 130 പോയിന്റാണ് സിൽവർ ഹിൽസിനുള്ളത്. 78 പോയിന്റുള്ള ചിറ്റിലപ്പള്ളി ഐഇഎസ് പബ്ലിക്ക് സ്‌കൂളാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 68 പോയിന്റുള്ള എസ്.എൻ വിദ്യാ ഭവൻ സീനിയർ സെക്കൻഡറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. കലോത്സവം ഇന്ന് ( നവംബർ 15 ശനിയാഴ്ച) വൈകിട്ട് നാലിന് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments