തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെ എസ് ഇ ബി. വൈകിട്ട് 6 മണിക്ക് ശേഷം അരമണിക്കൂര്‍ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ് ഇ ബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.



