Tuesday, February 10, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് ഇന്ന് മുതൽ ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡിജിറ്റല്‍ ആർസി. ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം. പരിവാഹൻ സൈറ്റില്‍ ഇതിനായി മാറ്റം വരുത്തി.

നിലവില്‍ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നല്‍കുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലില്‍ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്ത് നല്‍കിയിരുന്നു. ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്. നേരത്തെ ആര്‍സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തില്‍ ആര്‍സി ബുക്ക് ലഭിക്കും.

വാഹനങ്ങള്‍ കൈമാറ്റം ചെയ്തശേഷവും ആര്‍സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്ബര്‍ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകള്‍ ഈ മാസം തന്നെ നമ്ബറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments