Sunday, December 21, 2025
No menu items!
Homeവാർത്തകൾസംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവ് പുറത്തിറങ്ങി. ഇലക്‌ട്രിക് വാഹനങ്ങൾക്കും 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്. നേരത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രഖ്യാപനം നടത്തിയിരുന്നു. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും.

15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.

രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനൽകുക. എല്ലാ ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇപ്പോൾ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാൽ, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനമാകും ഇനി നികുതി. 15 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങൾക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കും ത്രീവീലറുകൾക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും. ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതിവർധന പുതുതായി വാഹനംവാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്. മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും. ഏപ്രിൽ ഒന്നുമുതലുള്ള നികുതി മാർച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽനിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദേശമുണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments