. ശ്രീ ശങ്കരാചാര്യർ സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി. ജി. പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ മൂന്നിന് രാവിലെ 11ന് അതത് വകുപ്പുകളിൽ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. എം. എസ്സി.(സൈക്കോളജി), എം. എസ്സി. (ജ്യോഗ്രഫി), എം. എസ്സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമുകളിലാണ് ഒഴിവുകൾ. എം. എസ്സി (ജ്യോഗ്രഫി) എം. എസ്സി. (സൈക്കോളജി) പ്രോഗ്രാമുകളിൽ എസ്. ടി. വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റിലാണ് ഒഴിവുളളത്. എം. എസ്സി (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ എസ്. സി., എസ്. ടി., ഇ/ടി/ബി വിഭാഗങ്ങളിൽ ഒഴിവുളള ഓരോ സീറ്റുകളിലേയ്ക്കുളള എം. എസ്സി (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിൽ ഒഴിവുളള ഒരു എസ്. സി. സീറ്റിലേയ്ക്കുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. താല്പര്യമുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9446389010 (ജ്യോഗ്രഫി വിഭാഗം ), 9447326808 (സൈക്കോളജി വിഭാഗം).