ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി “ശ്രീ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്രം” ശ്രീമദ് ദേവീ ഭാഗവത നവാഹജ്ഞാനയജ്ഞം, നവരാത്രി സംഗീതോത്സവും, വിജയദശമി മഹോത്സവവും 2024 ഒക്ടോബർ 4 വെള്ളിയാഴ്ച സമാരംഭിച്ച് ഒക്ടോബർ 13 ഞായറാഴ്ച സമാപിക്കും. സർവ്വ മംഗളവര പ്രദായിനിയും ഭക്തവത്സലയുമായ മണ്ണൂർക്കാവിൽ ഭഗവതിയുടെ തിരുസന്നിധിയിൽ 2024 ഒക്ടോബർ 4 മുതൽ 27 വരെ നടത്തുന്നു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീമദ് ദേവീ ഭാഗവതജ്ഞാനയജ്ഞം, അന്നദാനം, പ്രഗത്ഭരായ കലാകാരൻമാർ അവതരിപ്പിക്കുന്ന നവരാത്രി സംഗീതസദസുകൾ. തിരുവാതിര, വിശേഷാൽ പുജകൾ, ആത്മീയ പ്രഭാഷണങ്ങൾ, വിവിധ കലാപരിപാടികൾ, വിദ്യാരംഭം തുടങ്ങിയ വിപുലമായ പരിപാടി കളോടെ നടത്തപ്പെടുന്നു.