Sunday, December 21, 2025
No menu items!
Homeവാർത്തകൾശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം ഇന്ന്

ശ്രീനാരായണ ഗുരുവിൻ്റെ 170-ാം ജയന്തി ദിനാഘോഷം ഇന്ന്

ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാര്‍ഷിക ദിനമാണിന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി. ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. എന്നാൽ, ഇത്തവണ ഓണം കഴിഞ്ഞുള്ള ചതയദിനം കന്നി മാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തേയായത്.

നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാ ഗുരു സമാധിയായത്.

ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30നു നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാവും. രാവിലെ 10നു നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഉച്ചകഴിഞ്ഞു മൂന്നിനു ള്ള ഘോഷയാത്ര മന്ത്രി ജി. ആർ.അനിലും ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരി മഠത്തിൽ രാവിലെ 9.30നു നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്‌റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരിക്കും. വൈകിട്ട് 5.30നു മഹാസമാധിയിൽനി ന്നു തുടങ്ങുന്ന നാമസങ്കീർത്തന ഘോഷയാത്ര, ഗുരുദേവൻ സ്‌ഥാപിച്ച മാതൃകാ പാഠ ശാലയായ ശിവഗിരി സ്കൂൾ, എസ്എൻ കോളജ്, നാരായണ ഗുരുകുലം ജംക്ഷൻ എന്നിവ പിന്നിട്ട് മഹാസമാധിയിൽ തിരിച്ചെത്തി പ്രാർഥനയോടെ സമാപിക്കും.

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ പരിപാടികൾ ഒഴിവാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments