Sunday, December 21, 2025
No menu items!
HomeCareer / job vacancyശാരീരികവെല്ലുവിളികൾ നേരിടുന്ന യുവജനങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുമായി അസാപ്കേരളയും ടെറുമോ പെൻപോളും

ശാരീരികവെല്ലുവിളികൾ നേരിടുന്ന യുവജനങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുമായി അസാപ്കേരളയും ടെറുമോ പെൻപോളും

തിരുവനന്തപുരം ജില്ലയിലെ ശാരീരികവെല്ലുവിളികൾ നേരിടുന്ന യുവജനങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുമായി അസാപ്കേരളയും ടെറുമോ പെൻപോളും. അസാപ് കേരളയും ഐ ഹൈവ് ടെക്‌നോളജീസും സംയുതമായ് രൂപകല്പനചെയ്തിരിക്കുന്ന പ്ലേസ്‌മെന്റ് സഹായതോടുകൂടിയ 120 മണിക്കൂർ ദൈർഘ്യമുള്ള  കോഴ്‌സ് ടെറുമോ പെൻപോളിന്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ചാണ് നടപ്പിലാക്കുന്നത്.  ജില്ലയിൽനിന്നുള്ള 25 പേർക്കാണ് അവസരം ലഭിക്കുന്നത്.തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് (സിഎസ്പി) യിൽവച്ച് നടന്ന ചടങ്ങ് ടെറുമോ പെൻപോൾ സിഎസ്ആർ  ചീഫ് ഹെഡ് ഗോവിന്ദ് രഘു ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവസരം ഫലവത്തായ രീതിയിൽ  വിനിയോഗിക്കണമെന്നും, ഇതിന് മാതാപിതാക്കൾ എല്ലാ  സഹായവും ലഭ്യമാക്കണമെന്നും ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ച അസാപ് കേരള ഫണ്ടിംഗ് വിഭാഗം മേധാവി വിനോദ് ശങ്കറും ട്രെയിനിങ്  വിഭാഗം മേധാവി കൗശൽ ജായും അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments