Sunday, March 22, 2026
No menu items!
Homeവാർത്തകൾശബരിമല മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് നട തുറക്കും

ശബരിമല മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് നട തുറക്കും

ശബരിമല മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് നട തുറക്കും. 41 ദിവസം നീളുന്ന മണ്ഡലകാലവും പിന്നാലെ എത്തുന്ന മകരവിളക്കും ഉള്‍പ്പെടെ ഇനിയുള്ള രണ്ടുമാസത്തിലധികം തീർഥാടകവഴികളില്‍ ഇടതടവില്ലാതെ ശരണംവിളികള്‍ മുഴങ്ങും

ഇന്നു വൈകുന്നേരം അഞ്ചിനു നട തുറക്കുന്നതിനു പിന്നാലെ തീർഥാടകർ പതിനെട്ടാംപടി കയറിത്തുടങ്ങും. പന്പയില്‍ നിന്ന് ഇന്ന് ഉച്ചയോടെ തീർഥാടകർ മല കയറിത്തുടങ്ങും. കെഎസ്‌ആർടിസി ബസുകള്‍ പന്പ സ്പെഷല്‍ സർവീസുകള്‍ ആരംഭിച്ചു. നിലയ്ക്കല്‍ – പന്പ റൂട്ടില്‍ ചെയിൻ സർവീസുകളും ആരംഭിച്ചു. വാഹനങ്ങളുടെ പാർക്കിംഗ് നിലയ്ക്കലിലാണ്. ചെറു വാഹനങ്ങള്‍ക്ക് ഇക്കുറി പന്പയില്‍ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്ബയിലെ വെർച്വല്‍ ക്യൂ കൗണ്ടറുകള്‍ നവീകരിച്ചു. ഗണപതി ക്ഷേത്രത്തിനു സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവില്‍ നില്‍ക്കാതെ കടന്നുപോകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments