തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഹിന്ദുക്കളായ പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18-നും 65-നും മദ്ധ്യേ.
ആറ് മാസത്തിനകം എടുത്തിട്ടുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന പോലീസ് അധികാരിയുടെ സര്‍ട്ടിഫിക്കറ്റ്, വയസ്, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പൂര്‍ണ്ണമായ മേല്‍വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷകള്‍ ചീഫ് എഞ്ചിനീയര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുക. അവസാനതീയതി 30-09-2024.