കുറവിലങ്ങാട്: വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഗ്ലോബൽ എക്യുമെനിക്കൽ ക്രൈസ്തവ സംഗമം നവംബർ 9ന് കുറവിലങ്ങാട് പള്ളി മുത്തിയമ്മ ഹാളിൽ നടക്കും. സഭാമേലദ്ധ്യക്ഷന്മാർ, ബിഷപ്പുമാർ, വൈദികർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം ഓഫീസ് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ. സിറിയക് തോമസ്, ജനറൽ സെക്രട്ടറി തോമസ് കണ്ണന്തറ, സംഘാടക സമിതി ഭാരവാഹികളായ ജോസഫ് സെബാസ്റ്റ്യൻ, ജോയ് ചെട്ടിശ്ശേരി, അഡ്വ. സിജി ആന്റണി ബാബു വെട്ടുകാട്ടിൽ, ഡി ദേവസ്യ, ആൽവിൻ ജോസഫ്, ഷിജോ ചെന്നേലി , ജോണി കണ്ണന്തറ, ജേക്കബ് കണിയോടിക്കൽ, ടോമി ചിറ്റക്കോടം, ജോയ് ചെറിയതറപ്പിൽ, ആൻസമ്മ സാബു, ജോയ്സ് അലക്സ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനും സഹകരണത്തിനും ഈ സംഗമം വേദിയാകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു.



